എല്ലാ പോരാട്ടങ്ങളും അവസാനിച്ചു രോഗത്തിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചു നടി മമ്ത മോഹന്‍ദാസ്

ശരീരത്തിന്റെ 70 ശതമാനവും രോഗം കീഴടക്കി എല്ലാ ദിവസവും ഞാൻ കരയുകയായിരുന്നു മംമ്ത മോഹൻദാസ്. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് രോഗ വിവരം താൻ മാതാപിതാക്കളോട് പറഞ്ഞതെന്നും അവർക്ക് പെട്ടെന്ന് അത് സഹിക്കാൻ കഴിഞ്ഞില്ല എന്നും മംമ്ത പറയുന്നു

കഴിഞ്ഞ മൂന്ന് മാസങ്ങൾ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് വെള്ള പാടുകൾ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗൺ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. മറ്റുള്ളവരിൽ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നിൽ നിന്നു തന്നെ ഒളിക്കാൻ തുടങ്ങി.

എന്നിൽ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുർവേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാൻ തുടങ്ങിയതും മംമ്ത പറഞ്ഞു. ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി രൂപം മാറുന്നു. ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും, കൈകളിലും അവ കൂടുതലായി കാണുന്നു. ചിലപ്പോൾ ത്വക്ക് പൊളിയുമ്പോൾ അവയുടെ അറ്റങ്ങളിൽ കൂടുതൽ നിറം കാണപ്പെടും

You may also like...

Leave a Reply

Your email address will not be published. Required fields are marked *