ശസ്ത്രക്രിയ വിജയകരം മെലിഞ്ഞു അതിസുന്ദരിയായി നടി കാവ്യാ മാധവന്‍ അമ്പരന്ന് ആരാധകര്‍

മലയാള സിനിമയുടെ മുഖശ്രീയായി വിശേഷിപ്പിക്കപ്പെട്ട നടിയാണ് കാവ്യ മാധവൻ. ശാലീന സൗന്ദര്യമെന്നാൽ മലയാളികൾക്കത് കാവ്യയാണ്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയാകുന്നത്. അന്നത്തെ ആ ഒമ്പതാം ക്ലാസുകാരി പിന്നീട് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറി. ഇന്നും പല നടിമാരും ആഗ്രഹിക്കുന്നത് പോലുള്ള നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് കാവ്യക്ക് ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചത്.

Actress Kavya Madhavan’s fans were surprised after the surgery was successful and became very beautiful

പ്രസവശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങൾക്കെല്ലാം ഗുഡ്ബൈ പറഞ്ഞുകൊണ്ടാണ് കാവ്യ പഴയരൂപത്തിലെത്തിയിരിക്കുന്നത്. കാവ്യയുടെ പഴയ ചിത്രങ്ങളും പുതിയതും താരതമ്യം ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. കാവ്യ സൗന്ദര്യവർധക ചികിത്സകൾ നടത്തിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് ഇപ്പോൾ ആരാധകർ. മുൻപ് നൽകിയ അഭിമുഖങ്ങളിലൊക്കെ ജീവിതത്തിൽ കൃത്യമായ ചിട്ടകൾ വച്ച് പുലർത്തുന്ന ആളാണെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. വെളുപ്പിന് ഉണർന്ന് കുറച്ചു സമയം പ്രാർത്ഥനയ്ക്കും, വ്യായാമത്തിനുമായി മാറ്റി വയ്ക്കാറുണ്ട് താരം. നല്ല ഉറക്കവും തനിക്ക് പ്രധാനമാണെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്

എന്നാൽ കാവ്യയുടെ പെട്ടെന്നുള്ള ഈ രൂപമാറ്റത്തിന് പിന്നിൽ ലൈപ്പോസക്ഷൻ ശസ്ത്രക്രിയ ആകുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ശരീരത്തില് അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ ആണിത്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതോടെ പുതിയ രൂപത്തിലേക്ക് എത്താൻ സാധിക്കും

 

Story Highlight: Actress Kavya Madhavan’s fans were surprised after the surgery was successful and became very beautiful

You may also like...

Leave a Reply

Your email address will not be published. Required fields are marked *