മമ്മുക്ക ഒരു ഇതിഹാസം കണ്ണൂര്‍ സ്ക്വാഡ് കണ്ടിറങ്ങിയ സുരേഷ് ഗോപിയുടെ പ്രതികരണം വെെറല്‍

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിഒരുക്കിയത്. പോരാത്തതിന് ഇപ്പോഴും കർമനിരതരായ ഒരുപറ്റം പോലീസ് ഉദ്യോ​ഗസ്ഥരുടെ അനുഭവ കഥ. നായകനായി മമ്മൂട്ടി. റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിനായി കാത്തിരിക്കാൻ ഇത്രയുമൊക്കെ മതിയായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല.പതിയെ തുടങ്ങി ചൂടുപിടിച്ച് കത്തിക്കയറുന്ന ചലച്ചിത്രാനുഭവമാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ കണ്ണൂർ സ്ക്വാഡ് എന്ന പാൻ ഇന്ത്യൻ ചിത്രം.

Suresh Gopi’s reaction to finding Mammukka a legend in the Kannur squad is mixed

പോലീസ് കഥ എന്നുകേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ആരെയും കൂസാത്ത ധീരനായ പോലീസ് ഓഫീസർ. അയാൾക്ക് ഇടിക്കാനും പറപ്പിക്കാനും പാകത്തിന് ആക്രോശിച്ചുകൊണ്ട് എതിരിടുന്ന വില്ലന്മാർ. ഇതൊന്നും അല്ലെങ്കിൽ ഒരു കുറ്റകൃത്യവും അതിനുപിന്നാലെയുള്ള അന്വേഷണവും. വിജയിക്കുന്ന നായകനും. ഈ പതിവുരീതികളിൽ നിന്ന് വഴിമാറിനടക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ഒരുപറ്റം പോലീസുകാരുടെ ഒത്തൊരുമയുടേയും വാശിയുടേയും നിരന്തരശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റേയുമെല്ലാം കഥയാണ് കണ്ണൂർ സ്ക്വാഡ്. മികച്ച പ്രകടനങ്ങളും അടുത്തതെന്തായിരിക്കും നടക്കാൻ പോകുന്നത് എന്നുമുള്ള ആകാംക്ഷയുമെല്ലാം ഈ പോലീസ് കഥയ്ക്ക് ബലമേകുന്നു.

Story Highlight: Suresh Gopi’s reaction to finding Mammukka a legend in the Kannur squad is mixed

You may also like...

Leave a Reply

Your email address will not be published. Required fields are marked *