എന്നെ ഒരു തവണകൂടി ഗർഭിണി ആക്കിയാൽ അയാൾക്ക് എതിരായ ക്രിമിനൽ കേസ് പിൻവലിക്കാം മുംബൈയിലെ ടെക്കി യുവതിയുടെ ആവശ്യം കേട്ട് അന്തംവിട്ട് കോടതി

കോടതിയിൽ ഭർത്താവ് നൽകിയ വിവാഹമോചനക്കേസ് നിലനിൽക്കേ ഭാര്യ ആവശ്യപ്പെട്ടത് ഭർത്താവിൽ നിന്നും തനിക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന്. മുംബെ സ്വദേശിനിയായ യുവതിയാണ് കുടുംബക്കോടതിയിൽ വിവാഹമോചന കേസ് നിലനിൽക്കേ കുഞ്ഞ് വേണമെന്ന ആവശ്യവുമായി നന്ദെഡ് കോടതിയെ സമീപിച്ചത്. തന്റെ ആവശ്യം അംഗീകരിച്ചാൽ ഭർത്താവിന്റെ ക്രൂരതകൾ കാട്ടി യുവതി സമർപ്പിച്ചിട്ടുള്ള ക്രിമിനൽ കേസ് പിൻവലിക്കാം എന്നാണ് യുവതിയുടെ നിലപാട്. യുവതിയുടെ കുഞ്ഞ് വേണമെന്ന ആവശ്യം ന്യായമാണെങ്കിലും ഇതിന് ഭർത്താവിന്റെ സമ്മതം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ജൂൺ 24ന് ഒരു വൈവാഹിക കൗൺസിലിംഗിന് വിധേയരാകാനും തുടർന്ന് ഒരു മാസത്തിനുള്ളിൽ ഒരു ഐവിഎഫ് വിദഗ്ധനെ കാണാനും കോടതി ദമ്ബതികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ദമ്പതികൾ തമ്മിൽ പിരിയുന്നത് 2017ലാണ്. ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവാവാണ് കുടുംബക്കോടതിയെ സമീപിച്ചത്. ഇവർക്ക് ഒരു മകനുമുണ്ട്. എന്നാൽ തന്റെ മകന് ഒരു സഹോദരനും തനിക്ക് വാർദ്ധക്യത്തിൽ തുണയാകാനുമായി ഒരു കുഞ്ഞ് കൂടി വേണം എന്നാണ് യുവതിയുടെ ആവശ്യം. തനിക്ക് ഇപ്പോൾ 35 വയസ്സുണ്ടെന്നും ആർത്തവം നിലയ്ക്കുന്നതിന് മുമ്ബ് ഒരു കുഞ്ഞിന് കൂടി ജന്മം നൽകണം എന്നും യുവതി ആവശ്യപ്പെടുന്നു.

ഭർത്താവിൽ നിന്നും ശാരീരിക ബന്ധം വഴിയോ ബീജദാനം വഴിയോ കൃത്രിമ ബീജ സങ്കലനം (ഐവിഎഫ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ) വഴിയോ കുഞ്ഞിനെ വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. പ്രത്യുൽപാദനത്തിനുള്ള യുവതിയുടെ അവകാശം ന്യായമാണെന്നും അവരുടെ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു

ഇക്കാര്യത്തിൽ നിയമപരമോ സാമൂഹികമോ ആയ യാതൊരു തെറ്റുമില്ലെങ്കിലും പുരുഷന്റെ സമ്മതം വലിയ ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, യുവതിയുടെ ഹർജിയെ ഭർത്താവ് എതിർത്തു. യുവതിയുടെ ഹർജി നിയമവിരുദ്ധമാണെന്നും സാമൂഹിച ചട്ടങ്ങൾക്ക് എതിരാണെന്നും ഭർത്താവ് വാദിച്ചു. എആർടി സാങ്കേതിക വിദ്യയിലൂടെയും യുവതിയിൽ തനിക്ക് കുട്ടികൾ വേണ്ടെന്ന നിലപാടിലാണ് ഭർത്താവ്. തനിക്ക് യുവതിയിൽ കൂടുതൽ കുട്ടികൾ ഉണ്ടാകാൻ താല്പര്യം ഇല്ലെന്ന് യുവാവ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ പുരുഷനെ നിർബന്ധിക്കാൻ ആകില്ലെന്ന കാര്യം യുവാവിന്റെ അഭിഭാഷകനും കോടതിയെ ബോധിപ്പിച്ചു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *