ലൈംഗികമായി എല്ലാം ചെയ്തിട്ടുണ്ട് പലതും എനിക്ക് പുറത്തുപറയാൻ ബുദ്ധിമുട്ടുണ്ട് കൊല്ലം ചടയമംഗലത്ത് ഭർത്താവിന്റെയും അമ്മായിഅമ്മയുടെയും അനുവാദത്തോടെ നഗ്നപൂജക്ക് ഇരയായ യുവതി തന്റെ ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നു

കൊല്ലം. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കിയതായി പരാതി. കൊല്ലം ചടയമംഗലത്ത് ഭര്‍ത്താവും ഭര്‍ത്യവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കിയത്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചടയമംഗലം പോലീസ് ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനേയും കസ്റ്റഡിയില്‍ എടുത്തു. 2016ലാണ് യുവതിയെ ചടയമംഗലം സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്.

അതിന് ശേഷം മന്ത്രവാദത്തിന് ഇരയാക്കുവാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. നഗ്ന പൂജയ്ക്ക് തയ്യാറാകാതിരുന്നപ്പോള്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചു. വിവാഹ ശേഷം ഹണിമൂണ്‍ എന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. അതിനുശേഷം മന്ത്രവാദത്തിനെത്തിയ അബ്ദുള്‍ ജബ്ബാര്‍ എന്ന വ്യക്തിയും അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍ വെച്ചും. മന്ത്രവാദ കേന്ദ്രത്തില്‍ വെച്ചും പീഡിപ്പിക്കുവാന്‍ ശ്രിച്ചെന്ന് യുവതി പറയുന്നു.

ഭര്‍തൃസഹോദരിയായ ശ്രുതിയാണ് എല്ലാവര്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിച്ചത്. ഭര്‍തൃമാതാവും ഇതിന് കൂട്ടുനിന്നു. സിദ്ധിഖ് എന്ന വ്യക്തി തന്റെ വസ്ത്രം വലിച്ച് കീറാന്‍ ശ്രമിച്ച കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ സാരമില്ലെന്നും മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡനം സഹിക്കുവാന്‍ കഴിയാതെ വന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള കേസ് കോടതിയിലാണ്. ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട കേസ് പുറത്ത് വന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്

You may also like...

Leave a Reply

Your email address will not be published. Required fields are marked *